Thursday, March 5, 2009

പദാർഥം

പദാർഥം

വടക്കരെന്നു തെക്കന്മാർ
വിളിക്കുന്നവരിൽച്ചിലർ
തെക്കരാണെന്നു കാണ്മൂ നാം-
നാട്ടിൻ നടുവിൽ വാഴുവോർ

തെക്കരായി വടക്കന്മാർ
കണക്കാക്കുന്നതിൽച്ചിലർ
തെക്കരല്ല, നടുക്കുള്ള
നാമേ നാമം കൊടുക്കുവോർ!

വടക്കരെന്നു തെക്കന്മാർ
തെക്കരെന്നു വടക്കരും
പറയുമ്പോൾ മുഖത്തുള്ള
ഭാവം- പുച്ഛ-മൊരേതരം!

5 comments:

Anonymous said...

തെക്കും വടക്കുമായങ്ങു
നടക്കുന്ന സഹോദരാ
പണിവേറൊന്നുമില്ലെങ്കില്‍
തരുവേന്‍ പണി ദിനേ ദിനേ!

Anonymous said...

‘തരാം പണി ദിനേ ദിനേ‘’ എന്നു മതി.

Sureshkumar Punjhayil said...

Njanithinte ndaukkullathayathu nannayi ....!

Manoharam, Ashamsakal...!!!

Anonymous said...

nammal bhUmiyuTe vaTakkE pakuthiyilallE?
Are we not in the northern hemisphere?

Unknown said...

ഈ വടക്കര്‍ക്കും തെക്കര്‍ക്കും ഇടയില്‍ എവിടെയെങ്കിലും ഒരു മനുഷ്യനെ കണ്ടാല്‍ പറയണേ മധുരാജ്‌......