Monday, March 8, 2010

പീലിക്കുട്ടി

താളം ചേർക്കാതെ ഞാൻ പണ്ടെഴുതിയ കവിതയ്ക്കൊത്തു ഹൃത്പുസ്തകത്തിൻ
താളിൽ സ്സൂക്ഷിച്ചുവെച്ചൂ ചെറിയൊരിഴ മയിൽ‌പ്പീലി,കാണാതെയാരും
നാളേറെപ്പോ; യൊരീണത്തിനു ചുവടുപിടിച്ചെത്തവേ, കണ്ടു ഞാന-
ത്താളിൽ‌പ്പൊൻ പീലിചൂടും തിരുമുടി, മുരളിയ്ക്കുമ്മവെയ്ക്കും മുഖാബ്ജം!

4 comments:

Vinayaraj V R said...

:) :)

Unknown said...

മനോഹരമായിരിക്കുന്നു ഈ പീലിക്കുട്ടിയും, പിന്നെ പീലി ചൂടിയ മുരളീധരനും.

Devadas said...

വീണുമൊരസ്സല്‍ ശ്ലോകം!! അഭിനന്ദനങ്ങള്‍!

P.C.MADHURAJ said...

Thanks-Vinayaraj, Kuttimalu, Devadas- for reading and commenting.