Saturday, February 13, 2010

പ്രസാദം

തൊട്ടെൻ മെയ്യിലുരുമ്മിനിന്നു മുരളും മാർജ്ജാരി, കൺതെറ്റിയാൽ-
ക്കട്ടുണ്ണാൻ വരുമെന്റെ കണ്ണനു കൊടുക്കാൻ വെച്ച പാൽ,വെണ്ണയും!
കെട്ടിക്കേറ്റിയടച്ചുവെ,ച്ചുറിയിൽ ഞാ;നെൻ കുണ്ഠിതം കണ്ണ, നീ
കഷ്ടപ്പെ,ട്ടതുകട്ടു പൂച്ചകളുമായ്പ്പങ്കിട്ടതായ് കാൺകയാൽ!

11 comments:

Vinayaraj V R said...

ഹായ്‌!

P.C.MADHURAJ said...

ഹായ് എന്ന അവ്യയത്തിൽ മനസ്സിരുത്തിയപ്പോൾ ആനന്ദമായി.ഇങ്ങനെ വിശേഷമായി നയിക്കുന്ന ഈ വിനയ് ആരാണാവോ?ആരായാലും നമസ്കൃതി!

ജ്യോതിര്‍മയി /ज्योतिर्मयी said...

ഹായ് ... എന്നുതന്നെ പറയാന്‍ തോന്നുന്നു...

ശ്ലോകം വളരെ ഇഷ്ടമായി. ഞായറാഴ്ച ഒരു ശ്ലോകസദസ്സുണ്ട്, അതില്‍ ചൊല്ലാനൊരു പുതിയശ്ലോകമായി :-)

Devadas said...

പ്രിയപ്പെട്ട മധുരാജ്,

അസ്സല്‍ ശ്ലോകം!! നന്ദി. അങ്ങയുടെ ഒരു ശ്ലോകം കൂടി എന്റെ മനസ്സിലേക്കാക്കട്ടെ.

Devadas said...

ഇത്തവണ സദസ്സില്‍ ജ്യോതിക്ക് ചൊല്ലാനായ് വിട്ടുകൊടുക്കുകയും ചെയ്യാം!!!!

Vinayaraj V R said...

വിനയൻ ഞാൻ തന്നെയാണേയ്! എല്ലാ ഉറികളും മനസ്സിൽ വരുന്നു

Unknown said...

thank you for the beautiful lines.

waiting for more to be kept in the URI like that line:- "കെട്ടിക്കേറ്റിയടച്ചുവെ,ച്ചുറിയിൽ....."

P.C.MADHURAJ said...

ജ്യോതി,
ചൊല്ലിനോക്കുമ്പോൾ ‘കഴമുഴ’കളൂണ്ടോ എന്നു പറയുമല്ലോ.
ദെവദാസ്,നന്ദി.മരപ്രഭു തന്നെ ഈ അമരപ്രഭു എന്നു തോന്നയ്കയല്ല.
കുട്ടിമാളുവിനും നന്ദി.

P.C.MADHURAJ said...

"മരപ്രഭു തന്നെ ഈ അമരപ്രഭു എന്നു തോന്നയ്കയല്ല."- അതു വിനയരാജിനോട്.

ജ്യോതിര്‍മയി /ज्योतिर्मयी said...

ശ്ലോകം ചൊല്ലാന്‍ നല്ലസുഖം.... നല്ല രസം!


കല്‍ക്കണ്ടക്കഥയും ‘ഉറി’യില്‍ വെച്ചിട്ടുണ്ടല്ലേ... :-)

Devadas said...

മധുരാജ് ജി, ജ്യോതി ഇന്നലെ അതു സദസ്സില്‍ ചൊല്ലുകയും ചൈതു, ഭംഗിയായി.