Friday, August 10, 2012

ദൈവത്തിന്റെ സ്വന്തം

ദൈവത്തിന്റെ സ്വന്തം 


ദൈവത്തിന്‍ സ്വന്തമാം കാടൊരു കരിനിയമം-
കൊണ്ടു  കയ്യേറി സര്‍ക്കാര്‍;
സായ്‌വിന്‍ സില്‍ബന്തി കോണ്ക്രീറ്റ് കുരിശു, വിഷമരം
റബ്ബറും കൊണ്ടു പിന്നെ;
സായ് വേ   നീതന്നെ ദൈവം, വരിക വരികയെ-
ന്നോതുമ ട്ടൂറിസക്കാര്‍
കാവും കയ്യേറിടും മുമ്പു ണരുക കരവാ-
ളൂരുകെന്‍ കൂട്ടുകാരേ!

1 comment:

Devadas said...

റബ്ബറും നട്ടു പിന്നെ... എന്നു ഞാൻ പഠിച്ചു... അന്നു തന്ന സി.ഡി. യിൽ അങ്ങു ചൊല്ലുന്നതു കേട്ടതാ.... "കൊണ്ടു" എന്നാണു ശരി അല്ലേ ?