Thursday, December 6, 2012

ഉത്തിഷ് o ഭാരത!

ഉത്തിഷ് o  ഭാരത!

രാമകാര്യം നേടുവാനായ്  പോകയാണീ  മാരുതി!
ആഴിതാണ്ടും ; അചലമേറ്റും ; അജിതനാണീ  മാരുതി !
 ഭരതഭൂവിന്‍ മണ്ണിനോരോ തരിയുമോതീടുന്നിതാ 
രാമരാം ശ്രീരാമരാം ജയ രാമരാം രഘുരാമരാം !

അമരമിബ്ഭുവി ഞാന്‍ പിറന്നത്‌  പരമശിവസംപ്രീതിയാല്‍ 
സമരവീര്യമതെന്നിലുള്ളത് രാമകാര്യം നേടുവാന്‍ 
അറിവിനഞ്ജനമെഴുതിയെന്മിഴി മിഹിരനാലുന്മീലിതം 
പവനനേകിയ വേഗവും ഭുജബലവുമുലകില്‍ കീര്‍ത്തിതം 

അലസതക്കിനി വല വിരിക്കാന്‍ മനസി ഞാനേകില്ലിടം 
അല യൊടുങ്ങാക്കടലിനില്ലെന്‍ വഴിമുടക്കാന്‍ പാടവം 
അറിവു ഞാനി, ന്നുലകിലില്ലൊരു ബലവുമെന്നെ  തടയുവാന്‍ 
അമരഭാരത ഭൂമിതന്‍ മക,നമരനാണീ  മാരുതി!

"കര്മ്മകുശലത യോഗമല്ലോ ധര്മ്മവിമുഖത പാപവും 
കാമ്യ മല്ലോ ധര്‍മ്മമാര്‍ഗംതന്നില്‍ ജീവത്യാഗവും"
പാര്‍ത്ഥ സാരഥി യോതിടു മ്പോള്‍ പാഞ്ചജന്യമു യര്‍ന്നിടുമ്പോള്‍ 
ഭാരതത്തിന്‍ തേരില്‍ ഭഗവദ്ധ്വജമുയര്‍ത്തീടേണ്ടവന്‍    ഞാന്‍  !

രാമകാര്യം നേടുവാനായ്  പോകയാണീ  മാരുതി!
ആഴി താണ്ടും ; അചല മേ റ്റും ; അജിതനാ ണീ  മാരുതി !
 ഭരതഭൂവിന്‍ മണ്ണി നോരോ തരിയുമോതീടുന്നിതാ 
രാമരാം ശ്രീ രാമരാം ജയ രാമരാം രഘുരാമരാം !   

2 comments:

അനില്‍ said...

!!

P.C.MADHURAJ said...

നന്ദി, അനില്‍ ; സംപൂജ്യ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണത്തിനു പ്രത്യേകം.. വായനക്കാരെ, എന്റെ കവിത ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അനിലിന്റെ കമന്റിലെ ആശ്ച്ചര്യചിഹ്നങ്ങള്‍ പിന്തുടരുക.