Sunday, April 14, 2013

വിഷുക്കനിവ് 


മിണ്ടി മെല്ലെ, 'ഹരികേശവായ നമ'-
കൊണ്ടുണർത്തി, മിഴിപൊത്തിയും 
മുണ്ടലക്കിയതു ചുറ്റി, കാലുമുഖ-
വും നനച്ചു പലകക്കുമേൽ 
കൊണ്ടിരുത്തിയിരുകൈകൾകൊണ്ടുരുളി-
വക്കിലൊന്നു തൊടുവി,'ച്ചിതാ 
കണ്ടുകൊൾക കണി' യെന്നുചൊന്നരികിൽ നിന്നൊരക്കനിവിനെത്തൊഴാം !