Saturday, March 5, 2011

കുന്തീസ്തുതി


ഖിന്നം, പെയ്തൊഴിയാതെ ദു:ഖജലദച്ഛന്നങ്ങളായ് ദുര്‍ദ്ദിനം
വന്നാലേ ഹൃദയാങ്കണത്തില്‍ നടനം ചെയ്യുള്ളു നീയെന്നതോ
മിന്നിക്കണ്ട മനോജ്ഞമാം തനു മഴക്കാറിന്‍ നിറം പൂണ്ടതായ്-
ത്തോന്നുന്നൂ ? ഹരി, കേശവസ്മൃതി യുണര്‍ത്തുന്നൂ മയില്‍പ്പീലിയും?

9 comments:

Devadas said...

മധുരാജ് ജീ.... ഗംഭീരം, ഗംഭീരം!
അഭിനന്ദങ്ങള്‍!!!

അനില്‍ said...

!!

P.C.MADHURAJ said...

നന്ദി, ശ്രീ ദേവദാസ്, അനില്‍.
'ജലദച്ഛന്നം' എന്ന് മതിയോ അതോ 'ജലദാച്ഛന്നം' എന്ന് വേണോ എന്ന് നാരായണന്‍ ഡോക്ടറോട് ചോദിക്കണം. മേഘച്ഛന്നം തു ദുര്‍ദ്ദിനം എന്നാണു അമരകോശം. വിഷു വരട്ടെ.

ശ്രീകൃഷ്ണൻ said...

ഛാദനം ചെയ്യപ്പെട്ടതിന്‌ ഛന്നം തന്നെ മതിയാകുമല്ലൊ, അതുകൊണ്ട് ജലദച്ഛന്നം ശരിയാകണം (ആച്ഛന്നം തെറ്റല്ലെങ്കിലും). “ഛന്നേഷു യസ്മിൻ കനകോജ്വലാഭി:..” എന്നു “പ്രയോഗമന്ത്രം”! (ശ്രീകൃഷ്ണവിലാസം).

...അമരകോശക്കാരനെ “മേഘച്ഛന്നം ദുർദ്ദിനം” എന്നു തിരുത്തുന്ന ശ്ളോകവും കേട്ടിട്ടുണ്ടാകുമല്ലോ-

നന്ദി !

P.C.MADHURAJ said...

നമസ്തേ .
അമരപ്രഭുതന്നെ ശരിയെന്നു പറഞ്ഞതു കേട്ടു സന്തോഷിക്കുന്നു..നന്ദി .
ശ്രീകൃഷ്ണപരമാത്മനെ നമ:

P.C.MADHURAJ said...

നേരിട്ട് ചോദിക്കാതെ മനസ്സിലാക്കാമെന്നാണു ആദ്യം കരുതിയത്‌. ആരാണീ അനില്‍? ഇളം കാറ്റോ? പരമേശ്വരനോ?

ജ്യോതിര്‍മയി /ज्योतिर्मयी said...

എനിയ്ക്കും ഇഷ്ടമായി ഈ ശ്ലോകം.


അരുണകിരണനുമുന്നേ അണഞ്ഞവനല്ലേ അനില്‍?

അനിലേട്ടന്‍ എന്നും പറയാം എന്നു തോന്നുന്നു :)

Viswaprabha said...

ശ്രീകൃഷ്ണസ്വാമിൻ,

“മേഘച്ഛന്നം ന ദുർദ്ദിനം” - അതേതാ ശ്ലോകം? പറഞ്ഞുതരൂ :)

ശ്രീകൃഷ്ണൻ said...

മേഘച്ഛന്നം ന ദുർദ്ദിനം:

അമരകോശത്തിൽ “ദുർദ്ദിനം” എന്ന വാക്കിനു നൽകുന്ന “മേഘച്ഛന്നേഹ്നി ദുർദ്ദിനം” (മേഘാവൃതമായ പകൽ) എന്ന നിർവചനത്തെ ഒരു കൃഷ്ണഭക്തൻ സരസമായി തിരുത്തിപ്പറയുന്നതാണീ ശ്ലോകം:

യദ്ദിനം വാസുദേവസ്യ
കഥാസല്ലാപവർജ്ജിതം
തദ്ദിനം ദുർദ്ദിനം പ്രോക്തം
മേഘച്ഛന്നം ന ദുർദ്ദിനം !

വിഷു ദുർദ്ദിനമാകാതിരിയ്ക്കട്ടെ -- രണ്ടുനിലയ്ക്കും...

നന്ദി !