Wednesday, February 29, 2012

ഇന്ത്യന്‍ എലിഫന്റ്

ഇന്ത്യന്‍ എലിഫന്റ്
നാനാജാതിമതസ്ഥരെത്തുമിവിടെപ്പൂരത്തിനാത്താദരം
ഞാനേറ്റുന്ന തിടമ്പ് കണ്ടു തൊഴുവാനാബാലവൃദ്ധം ജനം
ആനപ്പേടി യൊഴിഞ്ഞു വാദ്യലഹരിക്കൂത്താസ്വദിച്ചീടുവാ-
നാണേറ്റുന്നത് കാല്‍വില, ങ്ങിലകളും കായും കഴിക്കുന്ന ഞാന്‍! 1

മാനം മുട്ടിടുമാറ് മസ്തകമുയര്ത്തീടും , വലം വച്ചിടും
ഞാനീ സന്നിധി, ധര്മ്മമൂര്ത്തിയെ ശിരസ്സേറ്റിത്തിരക്കേതിലും
താനാണെന്നധികാരിയെന്നു കരുതി, പ്പൊക്കട്ടെ രാമേതര-
ന്മാരെങ്ങാന്‍ നിയമാങ്കുശത്തെ, ഗുജറാത്താക്കും ജഗത്തിഗ്ഗജം! 2

2 comments:

അനില്‍ said...

കൂടുതല്‍ മോടിയോടെ...
:-)

P.C.MADHURAJ said...

നന്ദി, അനില്‍.