Tuesday, January 21, 2014

നക്ഷത്രജ്യോതിഷം

നക്ഷത്രജ്യോതിഷം 

നവ്യമാമൊരു വിഭാതമുണ്ടു സമയം കുറച്ചു കഴിയുമ്പൊഴെ-
ന്നീ വിഹായസി ചിരിച്ചു താരകൾ പറഞ്ഞിടുന്നതറിയുന്നു ഞാൻ 
സ്തവ്യ , മെൻസ്മൃതിയിലുളള  ഭൂതവുമുഷസ്സു തന്നെ, യചിരായുവാ-
മിയ്യലെങ്കിലുമെനിക്കു വയ്യ നിശി തീയിലെൻ ചിറകെരിക്കുവാൻ!



2 comments:

P.C.MADHURAJ said...

സാധാരണ ഈയ്യാമ്പാറ്റകൾ വെളിച്ചം തേടി പോകും. രാത്രി അടുത്തുള്ള വി ളക്കിന്റെ നാ ളത്തിലെക്കു മറ്റൊന്നും ചിന്തിക്കാതെ പറന്നുപോകും. പരിമിതമായ വെളിച്ചം നല്കുന്ന വിളക്കിന്റെ നാളം തീയാണെന്നൊന്നും അവർ ചിന്തിക്കില്ല. ഫലമോ? ചിറകെരിഞ്ഞു മണ്ണിൽ വീണു കഥ കഴിയും. എന്നാൽ ശ്ലോകത്തിലെ ഇയ്യൽ അതിനു തയ്യാറില്ല. ഭൂമിയിലെ സ്നേഹജ്യോതിസ്സുകുൾ അല്പായുസ്സുകളായ ഇയ്യലുകൾക്ക് അനുയോജ്യം തന്നെ. എന്നാൽ ദൂരവർത്തികളെങ്കിലും ദിശാബോധം തരുന്ന നക്ഷത്രജ്യോതിസ്സുകൾ പ്രകാശമാനമായ ഒരു ഭാവിയെക്കുറിച്ചു പറയുന്നതായി ഇയ്യലിനു തോന്നുന്നു. മാത്രമല്ല ഉപബൊധമനസ്സിലുള്ള ഭൂതകാലസ്മൃതിയും കീർത്തനീയമായ ഒരു ഉഷസ്സിനെപ്പറ്റിയുള്ളതാണ് . (വൈദികവാങ് മയത്തിൽ ഉഷസ്സ് ഒരു ദേവതയാണ്).പരിമിതമായ വെളിച്ചം തരുന്ന വിളക്കുകൾ അപരിമേയമായ വെളിച്ചംതരുന്ന ഉഷസ്സിന്റെ സൂചകങ്ങൾ

P.C.MADHURAJ said...

.... ഉഷസ്സുതാൻ :ക്ഷണികജീവനാ -
മിയ്യലെങ്കിലു.....