Thursday, January 22, 2009

ഒന്നും ഒന്നും

ഒന്നും ഒന്നും

ഗണിതം പഠിച്ചുതുടങ്ങി ഞാ, നെന്തിനും

തെളിവുതേടി; കണ്ടതെന്തെന്നോ?

രണ്ടിനൊന്നേ തെളി,വൊന്നിനു ഞാൻ തെളി,-

വൊന്നിനും പൂജ്യം തെളിവല്ല!

ബൌദ്ധനോടോതിയിതാചാര്യൻ; (ലഘു-

ബുദ്ധികൾക്കുള്ളതല്ലദ്വൈതം!)

എണ്ണം പഠിച്ചിട്ടുമെത്ര പഠിച്ചിട്ടു-

മെണ്ണിയതെന്തെന്നറിഞ്ഞില്ല!

(കൈവിരലല്ല, കല്ലല്ല, കടമല്ല

കണ്മുമ്പിലുള്ളവയൊന്നുമല്ല...)

എണ്ണിയാൽ തീരാത്തതെന്തുകൊണ്ടോ?

എണ്ണിയതെന്നെയാണെന്നതാണോ?

എണ്ണിയതുണ്മയെത്തന്നെയാണോ?

എങ്കിലതൊന്നിലധികമുണ്ടോ?

ഒന്നിൽ കുറവായൊരുൺമയുണ്ടോ?

(ബുദ്ധനന്നെണ്ണം പിഴച്ചതാവാം!)

4 comments:

Anonymous said...

ithu muzhukke thettanallo mashe nokkikandu ezhuth

Anonymous said...

അക്ഷരത്തെറ്റോ?
( എനിക്കു വായിക്കാൻ പറ്റുന്നുണ്ടല്ലോ.)അതോ....
അതാണെങ്കിൽ ശരിയായിരിക്കാം;
കാരണം കവിതയും തെറ്റാണല്ലോ.
പൊട്ടെൻഷ്യൽ മിസ്റ്റേക്ക്.
നന്ദി.

പി.സി.മധുരാജ്

കൊച്ചുസാറണ്ണൻ said...

ഈ പോസ്റ്റു വായിച്ചു.

Sureshkumar Punjhayil said...

Onnam classil onnu koodi cherendi varum....!

Manoharam, Ashamsakal...!!